malayalam latest news-സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി

 രാജ്യത്ത് 24 മണിക്കൂറിനിടെ 1,67,059 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1192 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4.16 കോടിയായി. ആകെ മരണം 4.98L . 11.69% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 2.54L പേരാണ് രോഗമുക്തി നേടിയത്. 94.60 % രോഗമുക്തി നിരക്ക്.രാജ്യത്ത് ഇതിനോടകം 166.8 കോടി വാക്സിനുകളാണ് നൽകിയത്. മുതിർന്നവരിൽ 75% പേരെ പൂർണമായും വാക്സിനേറ്റ് ചെയ്തു.

  1. രണ്ടാം ഡോസ് വാക്സിനേഷൻ ഊർജിതമാക്കണമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ. ആദ്യ ഡോസ് വാക്സിൻ നൽകി 28 ദിവസത്തിന് ശേഷമാണ് രണ്ടാം ഡോസ് വാക്സിൻ നൽകേണ്ടതെന്നും ആരോഗ്യ സെക്രട്ടറി കത്തിലൂടെ സംസ്ഥാനങ്ങളെ അറിയിച്ചിട്ടുണ്ട്. 


15 -18 വരെ പ്രായമുള്ള അർഹരായവർക്ക് എത്രയും വേഗം വാക്സിൻ നൽകാനും കേന്ദ്രംഅറിയിച്ചിട്ടുണ്ട് .

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ