malayalam latest news-സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി
രാജ്യത്ത് 24 മണിക്കൂറിനിടെ 1,67,059 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1192 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4.16 കോടിയായി. ആകെ മരണം 4.98L . 11.69% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 2.54L പേരാണ് രോഗമുക്തി നേടിയത്. 94.60 % രോഗമുക്തി നിരക്ക്.രാജ്യത്ത് ഇതിനോടകം 166.8 കോടി വാക്സിനുകളാണ് നൽകിയത്. മുതിർന്നവരിൽ 75% പേരെ പൂർണമായും വാക്സിനേറ്റ് ചെയ്തു.
- രണ്ടാം ഡോസ് വാക്സിനേഷൻ ഊർജിതമാക്കണമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ. ആദ്യ ഡോസ് വാക്സിൻ നൽകി 28 ദിവസത്തിന് ശേഷമാണ് രണ്ടാം ഡോസ് വാക്സിൻ നൽകേണ്ടതെന്നും ആരോഗ്യ സെക്രട്ടറി കത്തിലൂടെ സംസ്ഥാനങ്ങളെ അറിയിച്ചിട്ടുണ്ട്.
15 -18 വരെ പ്രായമുള്ള അർഹരായവർക്ക് എത്രയും വേഗം വാക്സിൻ നൽകാനും കേന്ദ്രംഅറിയിച്ചിട്ടുണ്ട് .
💞
മറുപടിഇല്ലാതാക്കൂ