malayalam-latest-news.blogspot.com വാട്ട്സ് ആപ്പ് ഇനി പഴയ പോലെയല്ല

വാട്ട്സ് ആപ്പ് ഇനി പഴയ പോ ലെയല്ല റീൽസ് മുതൽ മെസേജ് റിയാക്ഷൻ വരെയുള്ള കാത്തിരുന്ന എല്ലാ ഫീച്ചേഴ്സും വാട്ട്സ്ആപ്പിൽ ഉടൻ എത്താൻ പോകുകയാണ് ഇമോജി റിയാക്ഷൻസ് ഇൻസ്റ്റാഗ്രാമിനും ഫേസ്ബുക്കിനും സമാനമായി ചാറ്റിനകത്ത് ഇമോജി റിയാക്ഷൻ നൽകാൻ കഴിയുന്നതാണ് പുതിയ മാറ്റം. ഗ്രൂപ്പിനകത്തോ വ്യക്തിഗതമായോ സന്ദേശങ്ങൾ അയക്കുമ്പോൾ അതിനോടുള്ള പ്രതികരണം എന്ന തരത്തിൽ ഈ ഓപ്ഷൻ ഇനി മുതൽ ഉപയോഗിക്കാം. ഇതിലൂടെ ചാറ്റിനകത്തെ അനാവശ്യ സന്ദേശങ്ങൾ കുറക്കാനും സാധിക്കും. ഫയൽ ഷെയറിങ്: നിലവിൽ 100 Mb വരെയുള്ള ഫയലുകൾ മാത്രമേ വാട്ട്സ് ആപ്പിനകത്ത് പങ്കുവെക്കാൻ സാധിക്കൂ. പുതിയ അപ്ഡേറ്റിലൂടെ ഇത് 2 GB വരെ കൂടുതലായി ഉപയോഗിക്കാം. : അഡ്മിൻമാർക്ക് കൂടുതൽ അധികാരം: ഗ്രൂപ്പ് ചാറ്റുകളിൽ നിന്ന് തെറ്റായ, പ്രശ്നമുള്ള സന്ദേശങ്ങൾ നീക്കം ചെയ്യാൻ ഗ്രൂപ്പ് അഡ്മിൻമാർക്ക് പുതിയ അപ്ഡേറ്റിലൂടെ സാധിക്കും. നീണ്ട വോയ്സ് കോളുകൾ: വാട്ട്സ്ആപ്പിലെ ഈ പുതിയ മാറ്റത്തിലൂടെ ഒരു ഗ്രൂപ്പ് വോയ്സ് കോളിൽ 32 പേരെ വരെ അനുവദിക്കാം. നിലവിൽ എട്ട് പേർക്ക് മാത്രമാണ് ഒരു ഗ്രൂപ്പ് വോയ്സ് കോളിൽ ഭാഗമാകാൻ സാധിക്കൂ. പുതിയ സംവിധാനത്തിലൂടെ 32 പേർക്ക് വരെ ഒറ്റ-ക്ലിക്കിൽ വോയ്സ് കോളിംഗ്...