malayalam-latest-news.blogspot.com ശ്രീലങ്കയില്‍ അവശ്യസാധനങ്ങള്‍ക്കെല്ലാം തീവില

ശ്രീലങ്കയില്‍ വൈദ്യുതി പ്രതിസന്ധിയും
അരിയുടെ വില 500 ശ്രീലങ്കന്‍ രൂപയിലെത്തി.
കേരള തീരത്തേക്ക് അഭയാര്‍ഥി പലായനം




കടക്കെണി രൂക്ഷമായ ശ്രീലങ്കയില്‍ വൈദ്യുതി പ്രതിസന്ധിയും അതിരൂക്ഷമായി തുടരുന്നു. ഇന്ധനക്ഷാമത്തെ തുടര്‍ന്ന് പവര്‍ക്കട്ട് സമയം വര്‍ധിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട് ഭക്ഷണത്തിനും ഇന്ധനത്തിനുമായി ജനങ്ങള്‍ തെരുവില്‍ നെട്ടോട്ടമാടുകയാണ്. ആഭ്യന്തര കലാപം മുന്നില്‍ കണ്ട്  കൊളംബോയിലടക്കം സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ഇന്ധന ക്ഷാമത്തെ തുടര്‍ന്ന് പെട്രോളിനും മണ്ണെണ്ണക്കും  പാചക വാതകത്തിനുമായി മണിക്കൂറുകളോളമാണ്  വരിയില്‍ നില്‍ക്കേണ്ടി വരുന്നത്.  ഇന്ധന പ്രതിസന്ധിയെ തുടര്‍ന്ന് വൈദ്യുതി നിലയങ്ങള്‍ പൂട്ടിയതോടെ  ദിവസം 5 hours പവര്‍കട്ട് ഏര്‍പ്പെടുത്തിയിരുന്നു. ഇത് 6 മണിക്കൂറായി വര്‍ധിപ്പിച്ചേക്കും. വൈദ്യുതി നിരക്കും കുത്തനെ കൂട്ടുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
അവശ്യസാധനങ്ങള്‍ക്കെല്ലാം ഇപ്പോഴും തീവിലയാണ് അനുഭവപ്പെടുന്നത്.400 g പാല്‍പ്പൊടിക്ക് 790 ശ്രീലങ്കന്‍രൂപയാണ് വില. കഴിഞ്ഞ 3 ദിവസത്തിനിടെ പാല്‍പ്പൊടിയുടെ വിലയില്‍ 250 ശ്രീലങ്കന്‍രൂപയുടെ വര്‍ധനയാണുണ്ടായത്. 1kg പഞ്ചസാരയുടെ വില 290 ശ്രീലങ്കന്‍ രൂപയിലെത്തി. 1kg അരിയുടെ വില 500 ശ്രീലങ്കന്‍ രൂപയിലെത്തി..

 സാധനങ്ങളുടെ ലഭ്യതയും പലയിടങ്ങളിലും ഇല്ലാതായിരിക്കുകയാണ്. രാജ്യത്തെ കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ട പ്രസിഡന്‍റിന്‍റെ രാജി ആവശ്യപ്പെട്ടുള്ള സമരങ്ങളും കൊളംബോയില്‍ ശക്തമാണ്. പ്രതിസന്ധി മറികടക്കാന്‍  ലോകബാങ്കിനോട് ശ്രീലങ്ക സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്.  അഭയാര്‍ഥി പ്രവാഹമുണ്ടാകുമെന്ന സൂചനകളെ തുടര്‍ന്ന് pak കടലിടുക്കില്‍ ഇന്ത്യ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അഭയാര്‍ഥികളായെത്തുന്ന ലങ്കന്‍ തമിഴരെ സ്വീകരിക്കുമെന്ന് തമിഴ്നാട് പ്രഖ്യാപിച്ചു.ഇന്ധന എണ്ണകള്‍ക്കും പാചകവാതകത്തിനും ഭക്ഷ്യധാന്യങ്ങള്‍ക്കും മരുന്നുകള്‍ക്കും  അവശ്യവസ്തുക്കള്‍ക്കും രാഷ്ട്രത്തില്‍ നീണ്ട മനുഷ്യനിരകളാണ് എവിടെയും. അവശ്യവസ്തുക്കള്‍ വേണ്ടിയുള്ള നീണ്ടനിരകള്‍ പലപ്പോഴും അക്രമത്തിലേക്ക് തിരിയുന്നതിനെ തുടര്‍ന്ന് ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ഭരണകൂടത്തിന് പട്ടാളത്തെ വിളിക്കേണ്ടി വന്നിരിക്കുന്നു. മണിക്കൂറുകള്‍ നീളുന്ന Qവില്‍ തളര്‍ന്നുവീണും അക്രമങ്ങളിലും എതാനുംപേര്‍ കൊല്ലപ്പെട്ടതായി ഇതിനകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.തൊഴിലില്ലായ്മയും  പട്ടിണിയും കാരണം ജനങ്ങള്‍ ദ്വീപുവിട്ട് തമിഴ്‌നാട് തീരത്തേക്ക് പലായനം ചെയ്തു തുടങ്ങി. ശ്രീലങ്കയുടെ വടക്ക്, പടിഞ്ഞാറന്‍ തീരപ്രവിശ്യകളില്‍നിന്ന്  തമിഴ്‌വംശജര്‍ തമിഴ്നാട് തീരത്ത് എത്തിച്ചേരുമെന്നാണ് കരുതപ്പെടുന്നത്.

ലങ്കയിലെ  സാമ്ബത്തിക പ്രതിസന്ധിയിലേക്ക് ഇന്ത്യയും വലിച്ചിഴയ്ക്കപ്പെടും എന്നതാണ് അവസ്ഥ. കേരളവും  അഭയാര്‍ഥി പ്രതിസന്ധിയിലേക്ക്  നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പുകള്‍. ലങ്കയിലെ ആഭ്യന്തര രാഷ്ട്രീയ പ്രശ്‌നങ്ങളും ലോകത്തെ പിടിച്ചുലച്ച കൊവിഡ് മഹാമാരിയും  ദുര്‍ബലമായ സമ്ബദ്ഘടനയെ ഏതാണ്ട് കടപുഴക്കിയ നിലയിലാണ്. 2019L 300റോളം മനുഷ്യജീവനുകള്‍ അപഹരിച്ച  ഭീകരാക്രമണങ്ങളും കലാപവും ശ്രീലങ്കയുടെ മുഖ്യവിദേശനാണ്യ വരുമാനസ്രോതസായിരുന്ന വിനോദസഞ്ചാരത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. തുടര്‍ന്നുവന്ന മഹാമാരിയുടെ താണ്ഡവത്തോടെ അത് ഏതാണ്ട് പൂര്‍ണമായി നിലച്ചു. രാജ്യത്തിന്റെ വിദേശനാണ്യ വരുമാനത്തിന്റെ 10%ത്തില്‍ അധികവും വിനോദസഞ്ചാരത്തില്‍ നിന്നുമായിരുന്നു. വിനോദസഞ്ചാരം ശ്രീലങ്കക്കാരുടെ പ്രധാന തൊഴില്‍മേഖലയും തനതു ഉത്പന്നങ്ങളുടെ വിപണിയുംകൂടിയായിരുന്നു.  സഞ്ചാരികളുടെ വരവ് നിലച്ചതോടെ തൊഴില്‍, വരുമാനം   എന്നിവയെ  പ്രതികൂലമായി ബാധിച്ചു. വിദേശങ്ങളിലേക്ക് കുടിയേറിയിരുന്ന ശ്രീലങ്കന്‍  പ്രവാസികള്‍ ദ്വീപിലേക്ക് അയച്ചിരുന്ന പണത്തിന്റെ വരവിനും മഹാമാരി പ്രതിബന്ധമായി. അത് ലങ്കന്‍ ജനവിഭാഗ  വരുമാന സ്രോതസ് അടച്ചു. ഇപ്പോഴത്തെ സാമ്ബത്തിക പ്രതിസന്ധി എല്ലാ ജനവിഭാഗങ്ങളെയും ഒരുപോലെ ബാധിച്ചിട്ടുണ്ടെങ്കിലും അതിന്റെ കാഠിന്യം ഏറെ നേരിടേണ്ടിവന്നത് ചരിത്രപരമായ കാരണങ്ങളാല്‍ തമിഴര്‍ക്കാണ്.

ശ്രീലങ്ക ഇപ്പോള്‍ അകപ്പെട്ടിട്ടുള്ള ആഴമേറിയ സാമ്ബത്തിക കുഴപ്പത്തിന് അധികാരം കൈയാളുന്ന രാജപക്‌സെ കുടുംബത്തിന്റെ സ്വേച്ഛാധികാര ഭരണത്തിന്റെ പങ്ക് തെല്ലും കുറച്ചല്ല. പ്രസിഡന്റ് ഗോതബായ രാജപക്‌സയുടെ സഹോദരന്‍ മഹീന്ദ രാജപക്‌സെയാണ് പ്രധാനമന്ത്രി. അവരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും ഇഷ്ടക്കാരും ഉള്‍പ്പെട്ട കുടുംബവാഴ്ചയാണ് അവിടെ നടക്കുന്നത്. യാതൊരു മുന്നൊരുക്കങ്ങളും കൂടാതെ, ഇന്ത്യന്‍ നോട്ടുനിരോധനം, ചരക്ക് സേവന നികുതി എന്നിവ നടപ്പാക്കിയതുപോലെ, ശ്രീലങ്കയില്‍ സമ്ബൂര്‍ണ ജൈവകൃഷി നടപ്പാക്കിയത് ഭക്ഷ്യോത്പാദനത്തെ വന്‍തകര്‍ച്ചയിലേക്ക് നയിച്ചു. നാളികേരത്തിന്റെയും തേയിലയുടെയും അരിയുടെയും  മറ്റുകാര്‍ഷികോത്പന്നങ്ങളുടെയും ഉത്പാദനം പകുതിയിലും താഴെകണ്ടു ഇടിഞ്ഞു. തേയില അവരുടെ മുഖ്യ കയറ്റുമതി ഉത്പന്നമാണെന്നത് ഓര്‍ക്കുക. നാളികേരം, കൊപ്ര, കള്ളില്‍നിന്ന് ഉല്‍പാദിപ്പിക്കുന്ന ചാരായം എന്നിവയ്ക്ക് നല്ല ആഭ്യന്തര, വിദേശ വിപണി മൂല്യമാണ് ഉണ്ടായിരുന്നത്. കാര്‍ഷിക ഉത്പാദനം കൂപ്പുകുത്തിയതോടെ പരമ്ബരാഗതമായി ഇറക്കുമതി ചെയ്തിരുന്ന ഭക്ഷ്യോത്പന്നങ്ങള്‍ അടക്കം നിത്യോപയോഗ സാധനങ്ങള്‍ കൂടുതലായി ഇറക്കുമതിചെയ്യാന്‍ രാജ്യം നിര്‍ബന്ധിതമായി. സമുദ്രോത്പന്നങ്ങള്‍ അടക്കമുള്ളവയുടെ കയറ്റുമതിക്കും തിരിച്ചടിയായി. വിനോദസഞ്ചാരത്തില്‍നിന്നും കയറ്റുമതിയില്‍നിന്നുമുള്ള വിദേശനാണ്യ വരവ് നിലച്ച രാജ്യത്തിന് ഇറക്കുമതിക്ക് പരിമിതമായ കരുതല്‍ശേഖരത്തെ ആശ്രയിക്കേണ്ടിവന്നു വിദേശ കടപ്പത്രങ്ങളുടെയും  പലിശയുടെയും തിരിച്ചടവില്‍ വീഴ്ചയ്ക്ക് കാരണമായി. International Monetary Fundല്‍നിന്ന് വായ്പ എടുക്കില്ല എന്ന അപ്രായോഗിക നിലപാട് ഇന്ധനമടക്കം ഇറക്കുമതിചെയ്യേണ്ട രാഷ്ട്രത്തെ ഭക്ഷ്യ ഇന്ധന, ദൗര്‍ലഭ്യങ്ങളിലേക്കും നയിച്ചു.

സങ്കീര്‍ണമായ അയല്‍ബന്ധമാണ് ശ്രീലങ്കയും ഇന്ത്യയും  തമ്മില്‍ നിലനില്‍ക്കുന്നത്. എന്നാല്‍ ശ്രീലങ്കയിലെ ആഭ്യന്തര വിപണി ആവശ്യങ്ങള്‍ നിറവേറ്റാന്‍ അവര്‍ക്കു ഗണ്യമായ തോതില്‍ ഇന്ത്യയെ ആശ്രയിക്കേണ്ടതുണ്ട്. പ്രതിസന്ധി ഘട്ടത്തില്‍ ഇന്ധന ഇറക്കുമതിക്ക് 500 മില്യൺ USD അവശ്യസാധനങ്ങള്‍ ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യാന്‍ 100 CRORE ഡോളറിന്റെ വായ്പാപദ്ധതിയും ഇന്ത്യ ഇതിനകം അനുവദിക്കുകയുണ്ടായി. സമാന രീതിയില്‍ 250 CRORE USDറിന്റെ വായ്പാപദ്ധതി ചൈനയും വാഗ്ദാനം ചെയ്തിട്ടുണ്ട്. അധികാരം ഉറപ്പിക്കാന്‍ TAX DISCOUNT നല്‍കിയ രാജപക്‌സ കുടുംബ സര്‍ക്കാരിന്റെ നടപടിയും ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമാണ്. സമ്ബദ്ഘടനയില്‍ ഘടനാപരമായ മാറ്റം കൂടാതെ വായ്പ നല്‍കാന്‍ I M F തയാറല്ല എന്നതാണ് ഇതുവരെ അവരില്‍നിന്ന് വായ്പയെടുക്കാന്‍ ഭരണകൂടം വിസമ്മതിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ കടുത്ത പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ആ നിലപാടില്‍ ഗണ്യമായ അയവുവരുത്താന്‍ ലങ്ക സന്നദ്ധമായിട്ടുണ്ട്. International Monetary Fundഇതിനകം ലങ്കയുമായി ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഇതു ജനങ്ങളുടെ മേല്‍ നികുതിഭാരം വര്‍ധിപ്പിക്കും.

ശ്രീലങ്കയില്‍ ചൈനയ്ക്കും ഇന്ത്യക്കും  ഗണ്യമായ നിക്ഷിപ്തതാല്‍പര്യങ്ങളാണുള്ളത്. ചൈനയ്ക്ക് ഇന്ത്യാ സമുദ്രത്തില്‍ ചുവടുറപ്പിക്കാന്‍ തന്ത്രപ്രധാന താവളമാണ് ലങ്ക. തുറമുഖങ്ങളിലടക്കം അവര്‍ ഇതിനകം അവിടെ വന്‍ നിക്ഷേപമാണ് നടത്തിയിട്ടുള്ളത്.തീര്‍ച്ചയായും അത്  ഇന്ത്യയുടെ സുരക്ഷയടക്കം UTHAMA താല്‍പര്യങ്ങള്‍ക്കു കനത്ത വെല്ലുവിളിയുമാണ്. ഇന്ത്യക്ക് തുറമുഖങ്ങള്‍, ഇന്ധന , വിതരണം,ശുദ്ധീകരണം സൗരോര്‍ജമടക്കം ഊര്‍ജമേഖല എന്നിവയില്‍ കണ്ണുണ്ട്.  അദാനിയടക്കം മോദിഭരണകൂടത്തിന്റെ  മുതലാളിത്ത താല്‍പര്യങ്ങളുമായി ബന്ധപ്പെട്ട വിഷയമാണ്. ഇന്ത്യയും ശ്രീലങ്കയുമായുള്ള ചരിത്രപരമായ പ്രശ്‌നങ്ങള്‍ മൂലം ഇന്ത്യക്ക് ലക്ഷ്യപ്രാപ്തിക്ക് ഏറെ മെയ്‌വഴക്കം പ്രകടിപ്പിക്കേണ്ടിവരും.ചൈനയുടെയും  ഇന്ത്യയുടെയും  താല്‍പര്യങ്ങളുടെ മത്സരവേദിയായി ശ്രീലങ്ക മാറിക്കൂടായ്കയില്ല.

ഇപ്പോഴത്തെ സാമ്ബത്തിക പ്രതിസന്ധി രാജപക്‌സെ ഭരണകൂടത്തിന് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ജനങ്ങള്‍ നിരാശരും പ്രക്ഷുബ്ധരുമാണ്. വന്‍ പ്രതിഷേധങ്ങളാണ് രാജ്യത്ത് ഉയര്‍ന്നുവരുന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരണകൂടത്തിന്റെ രാജിക്കുവേണ്ടി മുറവിളി ശക്തമാക്കിയിട്ടുണ്ട്. സ്ഥിതിഗതികള്‍ സത്വരം നിയന്ത്രണവിധേയമാക്കിയില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകാനുള്ള സാധ്യത ഏറെയാണ്. വരും ദിവസങ്ങള്‍ ശ്രീലങ്കയ്ക്കും ഇന്ത്യക്കും നിര്‍ണായകമാണ്. ഏതാണ്ട് 11% വരുന്ന ഇന്ത്യന്‍ വംശജരായ തമിഴരുടെ രാജ്യം കൂടിയാണ് ശ്രീലങ്ക. സാമ്ബത്തിക പ്രതിസന്ധിയും തമിഴരും തദ്ദേശീയ സിംഹളരും തമ്മിലുള്ള ചരിത്രപരമായ ഭിന്നതയും സംഘര്‍ഷങ്ങളിലേക്ക് നീങ്ങാതിരിക്കാന്‍ ഇന്ത്യക്ക് കരുതല്‍ ഉണ്ടാവണം. വീണ്ടുമൊരു വംശീയ സംഘര്‍ഷം തടയാന്‍ ശ്രീലങ്കയുടെ സാമ്ബത്തിക നില മെച്ചപ്പെട്ടേ മതിയാവൂ. അത് ഇന്ത്യയുടെ കൂടി ആവശ്യമാണ്.



ProvinceCapitalArea
(km2)
Population (2012)[209]Density
(Persons per km2)
Provincial GDP share (%) (2019)[210]Sri Lanka Prosperity Index (2019)[211]
CentralKandy5,6742,571,55745311.50.386
EasternTrincomalee9,9961,555,5101555.70.107
North CentralAnuradhapura10,7141,266,6631185.40.249
NorthernJaffna8,8841,061,3151194.70.373
North WesternKurunegala7,8122,380,86130510.70.310
SabaragamuwaRatnapura4,9021,928,6553937.60.254
SouthernGalle5,5592,477,2854469.90.458
UvaBadulla8,4881,266,4631495.40.025
WesternColombo3,7095,851,1301,57839.11.615
Sri LankaSri Jayawardenepura Kotte and Colombo65,61020,359,4393101000.8

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

82RK00WYIN LENOVO IdeaPad 3 15IAU7 malayalam-latest-news.blogspot.com

82K101LJIN Lenovo IdeaPad Gaming 3 15IHU6

LENOVO IdeaPad 1 15AMN7 82VG00KTIN malayalam-latest-news.blogspot.com

82VG00ERIN IdeaPad 1 15AMN7 38499 ₹ malayalam-latest-news.blogspot.com

82V7009BIN IdeaPad 1 15IGL7 malayalam-latest-news.blogspot.com