malayalam-latest-news.blogspot.com ഇരുട്ടടി തുടങ്ങി പാചകവാതക വിലയിൽ

വില വർധന ഗാർഹിക സിലണ്ടറിന്
പെട്രോൾ, ഡീസൽ വിലവർധനയ്ക്ക് പിന്നാലെ പാചകവാതക വില വീണ്ടും വർധിപ്പിച്ചു
 

 ആറ് മാസത്തിനു ശേഷം ഗാർഹിക പാചക വാതകത്തി നുള്ള വില വീണ്ടും വർധിപ്പിച്ചു. സിലിണ്ടറിന് 50 രൂപയാണ് വർ ധിപ്പിച്ചിരിക്കുന്നത്. ഇതോടെ കൊച്ചിയിൽ സിലിണ്ടറിന് 956 രൂ പയായി. അഞ്ചു കിലോയുടെ ചെറിയ സിലിണ്ടറിന് 13 രൂപ വർധിച്ച് 352 രൂപയായി. 2021 ഒക്ടോബർ ആറിനു ശേഷം ആദ്യ മായിട്ടാണ് ഗാർഹിക പാചകവാ തകത്തിന് വില വർധിപ്പിക്കുന്നത് പെട്രോൾ, ഡീസൽ വിലയിലും വർധന ഉണ്ടായിട്ടുണ്ട്. പെ ട്രോൾ ലിറ്ററിന് 88 പൈസയും ഡീസലിന് 85 പൈസയുമാണ് വർധിപ്പിച്ചിരിക്കുന്നത്. കൊച്ചി യിൽ ഒരു ലിറ്റർ പെട്രോളിന് 105.18 രൂപയും ഡീസലിന് 92.40 രൂപയുമാണ് വർധിച്ചത്. തിരുവ നന്തപുരത്ത് പെട്രോളിന് 107,31 രൂപയും ഡീസലിന് 94.41 രൂപയു മായി. കോഴിക്കോട് പെട്രോൾ 105.45 രൂപയും ഡീസലിന് 92.61 രൂപയുമാണ്. 2021 നവംബർ ര ണ്ടിനായിരുന്നു രാജ്യത്ത് അവസാനമായി ഇന്ധന വിലയിൽ വ ർധന വരുത്തിയത്.അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനെത്തുടർന്ന് നാല് മാസമായി ഇന്ധന വിലയി ൽ മാറ്റമില്ലായിരുന്നു. തിരഞ്ഞ ടുപ്പു ഫലത്തിനു പിന്നാലെ ഇന്ധന വില വർധിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ചയ്ക്കു ശേഷമാണ് വില വർധന ഉണ്ടായിരിക്കുന്നത്. റഷ്യ-യുക്രെയ്ൻ സംഘർഷ പശ്ചാത്തലത്തിൽ ക്രൂഡ് ഓയി ൽ വില 130 ഡോളറിന് മുകളിലേ ക്കെത്തിയപ്പോഴും രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ മാറ്റം വരുത്തിയിരുന്നില്ല.

ഇന്ധന ടാങ്കർ ലോറി സമരം പിൻവലിച്ചു

സംസ്ഥാനത്ത് ഇന്ധന ടാങ്കർ ലോറി ഉടമകൾ നടത്തിവന്നിരുന്ന സമരം പിൻവലിച്ചു. എറണാകുളം ജില്ല കളക്ടർ ജാഫർ മാ ലിക്കിന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയി ൽ ജിഎസ്ടി വകുപ്പിൽ നിന്ന് നടപടി ഉണ്ടാ വില്ലെന്ന് ജിഎസ്ടി കമ്മിഷണർ മനീഷ് കു മാർ രേഖാമൂലം അറിയിക്കുകയായിരുന്നു. തുടർന്നാണ് ഇന്നലെ ആരംഭിച്ച സമരം അവസാനിപ്പിച്ചത്.ജിഎസ്ടി വിഹിതം ലോറി ഉടമകളിൽ നി ന്ന് ഈടാക്കാനുള്ള എണ്ണക്കമ്പനികളുടെയും നികുതിവകുപ്പിന്റെയും നീക്കത്തിൽ പ്ര തിഷേധിച്ച് സംസ്ഥാനത്തെ ബിപിസിഎൽ, എച്ച്പിസിഎൽ ഓയിൽ കമ്പനികളിൽ സർ വീസ് നടത്തുന്ന ലോറികൾ 600 ലധികം ടാങ്കർ ലോറികളാണ് ഇന്നലെ രാവിലെ മുതൽ പണിമുടക്കിയിരുന്നത്. ലോറി ഉടമകൾ 13 ശതമാനം ടാക്സ് നൽകണമെന്നായിരുന്നു അറിയിച്ചിരുന്നത്. കരാർ പ്രകാരം സർവീസ് ടാക്സ് 18 ശതമാനം അടയ്ക്കേണ്ടത് എണ്ണ

എന്നാൽ കമ്പനി അഞ്ച് ശതമാനം മാത്രം അടയ്ക്കുകയും ബാക്കി 13 ശതമാനം ലോറിഉടമകൾ അടയ്ക്കണമെന്നുമാണ് അറിയിച്ചിരുന്നതെന്ന് പെട്രോളിയം പ്രൊഡക്സ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

82RK00WYIN LENOVO IdeaPad 3 15IAU7 malayalam-latest-news.blogspot.com

82K101LJIN Lenovo IdeaPad Gaming 3 15IHU6

LENOVO IdeaPad 1 15AMN7 82VG00KTIN malayalam-latest-news.blogspot.com

82VG00ERIN IdeaPad 1 15AMN7 38499 ₹ malayalam-latest-news.blogspot.com

82V7009BIN IdeaPad 1 15IGL7 malayalam-latest-news.blogspot.com