malayalam-latest-news.blogspot.com IPHONE SE 5G 2022
IPHONE SE 5G
2022 ലെ ആദ്യത്തെ ലോഞ്ചിംഗ് പരിപാടി പീക്ക് പെര്‍ഫോമന്‍സ് എന്നാണ് ആപ്പിള്‍ നല്‍കിയ പേര്. ആപ്പിള്‍ ആസ്ഥാനമായ കുപ്പേര്‍ട്ടിനോയിലെ ആപ്പിള്‍ പാര്‍ക്കിലാണ് . പുതിയതായി പുറത്തിറക്കുന്ന IPhone SE 2022 മോഡലാണ് പ്രധാന ആകര്‍ഷണം. പുതിയ MAC STUDIO, IPAD AIR എന്നിവയും അവതരിപ്പിച്ചു. ഈ പ്രോഡക്ടുകളെ അടുത്തറിയ
ഏറെ കാത്തിരിപ്പിന് ശേഷമാണ് IPHONE SEയുടെ പുതിയ പതിപ്പ് പുറത്തിറങ്ങിയത്. ഇത് പുറത്തിറങ്ങിയ ഓഡര്‍ വച്ച് ടെക് ലോകം ഇതിലെ IPHONE SE 3 (SE 3) എന്ന് വിളിക്കുമെങ്കിലും ആപ്പിള്‍ അങ്ങനെയൊരു വിശേഷണം നല്‍കുന്നില്ല. IPHONE SE എന്ന് തന്നെയാണ് ആപ്പിള്‍ വിളിക്കുന്നത്. ചില ആപ്പിള്‍ വാര്‍ത്ത സൈറ്റുകള്‍ IPHONE SE 2022 എന്ന് വിളിക്കുന്നുണ്ട്. 2020 ലാണ് അവസാനമായി ഇതിന് മുന്‍പ് SEപുറത്തിറങ്ങിയത്. അതില്‍ നിന്നും ബഹുദൂരം പ്രത്യേകതകളില്‍ അപ്ഡേഷന്‍ പുതിയ ഫോണിലുണ്ട്. 5G സംവിധാനത്തോടെയാണ് പുതിയ ആപ്പിള്‍ ഐഫോണ്‍ സ്പെഷ്യന്‍ എഡിഷന്‍ വരുന്നത് 2020 എഡിഷന്‍റെ അതേ ഡിസൈന്‍ ഏറെ കടം കൊണ്ടാണ് എന്നാല്‍ ചില മാറ്റങ്ങള്‍ ഉണ്ട്. 4.7 ഇഞ്ച് റെറ്റിന HD ഡിസ്പ്ലേയാണ് ഫോണിനുള്ളത്.IPHONE 13 ല്‍ ഉപയോഗിച്ച പ്രൊട്ടക്ടീവ് ഗ്ലാസ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നു. A15 ബയോണിക് ചിപ്പ് ആണ് ഈ ഫോണിന്‍റെ ശേഷി നിര്‍ണ്ണയിക്കുന്നത്. 5G ലഭ്യമാണ് ഈ ഫോണില്‍. ആപ്പിള്‍ 13സീരിസില്‍ ഉപയോഗിച്ച അതെ ചിപ്പ് സെറ്റാണ് A15 ബയോണിക്. ഇത് പുതിയ SEക്ക് കൂടുതല്‍ ഗ്രാഫിക്, പ്രവര്‍ത്തന വേഗത നല്‍കും. ഈ ചിപ്പ് സെറ്റ് 6 CORE CPU, 4 CORE GPU, 16 CORE ന്യൂറല്‍ എഞ്ചിന്‍ എന്നിവ ഉള്‍പ്പെടുന്നതാണ്.കൂടിയ ബാറ്ററി ശേഷിയും SE മോഡല്‍ വാഗ്ദാനം ചെയ്യുന്നു എന്നാണ് ആപ്പിളിന്‍റെ അവകാശവാദം. ക്യാമറയിലേക്ക് വന്നാല്‍ 12 MP മെയിന്‍ ക്യാമറയാണ് ഇതിനുള്ളത്. SMART HDR 4, ഫോട്ടോഗ്രാഫിക് സ്റ്റെല്‍, ഡീപ് ഫ്യൂഷന്‍, പോട്രിയേറ്റ് മോഡ് തുടങ്ങിയ പ്രത്യേകതകള്‍ ഈ ക്യാമറയ്ക്ക് ഉണ്ട്. ഐഫോണ്‍ SE 5G IOS 15 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
IPAD AIR
സെപ്തംബര്‍ 2020NU ശേഷം IPAD AIRല്‍ വരുന്ന അപ്ഡേറ്റാണ് ഈ പുതിയ മോഡല്‍. ബെസല്‍ വീണ്ടും കുറച്ചിട്ടുണ്ട്. കോര്‍ണറുകള്‍ റൌണ്ടഡ് തന്നെയാണ്. IPAD PRO പോലുള്ള എഡ്ജുകള്‍ നല്‍കിയിട്ടുണ്ട്. USB C, പവര്‍ ബട്ടണില്‍ ടച്ച് ഐഡി എന്നിവ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. A14 ബയോണിക് ചിപ്പാണ് ഫോണിന്‍റെ ശേഷി നിര്‍ണ്ണയിക്കുന്നത്. അസസ്സറി കീബോര്‍ഡ് ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാം.ബേസിക്ക് മോഡലിന്‍റെ വില 599 USD(46102 INR) . 64 GB, 256 GB പതിപ്പുകളില്‍ ഇറങ്ങും.
മാക് സ്റ്റുഡിയോ
ലോഞ്ചിംഗ് ഈവന്‍റിലെ പ്രധാന പ്രോഡക്ടുകളില്‍ ഒന്നായിരുന്നു ആപ്പിള്‍ ഡെസ്ക്ടോപ്പ് PC MAC STUDIO . വളരെ വലിപ്പം എറിയതാണ്MAC STUDIO, മാക് മിനിയെക്കാള്‍ രണ്ടിരട്ടി വലിപ്പം ഉണ്ട്. 4 തണ്ടര്‍ ബോള്‍ട്ട് പോര്‍ട്സ് ഇതിനുണ്ട്. 2 USB സ്ലോട്ടുകളുണ്ട് 1 HDMI. ഹെഡ്ഫോണ്‍ ജാക്ക് പിറകിലാണ്. WIFI ,BT ഇന്‍ബില്‍ഡ് ആണ്. 4K ടിവിക്ക് സമാനമായ എക്സ്ഡിആര്‍ ഡിസ്പ്ലേ മോണിറ്ററാണ് ഇതിനുള്ളത്. M1 MAX ചിപ്പോ, M1 ULTRA MAX ചിപ്പോ ആണ് MAC STUDIOല്‍ ഉപയോഗിച്ചിരിക്കുന്നത്.M1 MAXചിപ്പുള്ള MAC STUDIOയ്ക്ക് 1,999 USD (153856 INR) വിലവരും. അതേ സമയം M1 ULTRA MAX സ്റ്റുഡിയോയ്ക്ക് 3,999 USD (307789 INR) വിലവരും.
ലൈവ് സ്പോര്‍ട് സ്ട്രീംമിംഗിലേക്ക് ആപ്പിള്‍
അമേരിക്കയിലെ ആവേശമായ വെള്ളിയാഴ്ചകളിലെ ബേസ് ബോള്‍ ലീഗ് മത്സരങ്ങള്‍ ലൈവായി കാണിച്ച് സ്പോര്‍ട്സ് സ്ട്രീംമിംഗ് രംഗത്തേക്ക് ആപ്പിള്‍ കടക്കുന്നു. ആപ്പിള്‍ ടിവി വഴിയായിരിക്കും പ്രക്ഷേപണം.
Technology will harm the nature.
മറുപടിഇല്ലാതാക്കൂ