Malayalam Latest news-തലശേരിയിലെ സിപിഎം പ്രവർത്തകന്റെ കൊലപാതകം

 പുന്നാൽ താഴെവയലിൽ സി പിഎം പ്രവർത്തകനെ വെട്ടിക്കൊലപ്പെ ടുത്തിയ കേസിൽ ബി ജെ പി മണ്ഡലം പ്രസിഡന്റും ആർഎസ്എസ് ശാഖ മുഖ്യ ശിക്ഷക്കും ഉൾപ്പെടെ നാല്പേർ അറസ്റ്റിൽ.

മത്സ്യബന്ധന തൊഴിലാളിയായ താ ഴെവയൽ കൊരമ്പിൽ താഴെകുനിയിൽ ഹരിദാസ (54) നെ കൊലപ്പെടുത്തിയ കേസിലാണ് ബിജെപി മ ണ്ഡലം പ്രസിഡന്റും തലശേരി നഗരസഭാ കൗൺസിലറുമായ കൊമ്മൽ വയൽ ശ്രീ ശങ്കരനെല്ലൂർ വീട്ടിൽ ലിജേഷ്, ആർഎസ്എ സ് ശാഖ മുഖ്യ ശിക്ഷക് പുന്നാൽ ദേവികയിൽ അമൽ മനോഹ രൻ, പുന്നാലിലെ ആർഎസ്എസ് ഖണ്ഡ് പ്രമുഖ് വിമിൻ ,ഗോ പാൽ പേട്ട സുമേഷ് നിവാസിൽ സുനേഷ് എന്ന മണി എന്നിവർ അറസ്റ്റിലായത്. ഗൂഢാലോചന കുറ്റത്തിനാണ് നാല് പേരും അറ സ്റ്റിലായിട്ടുള്ളതന്ന് പോലീസ് പറഞ്ഞു. പ്രതികൾ തമ്മിൽ നടത്തി യ വാട്സാപ്പ് കോളുകൾ ഉൾപ്പെടെ പരിശോധിക്കുകയും മറ്റ് തെളിവുകൾ ശേഖരി ക്കുകയും ചെയ്ത ശേഷമാണ് ഇന്ന് പുലർച്ചെ നാലോ ടെ നാല് പേരുടേ യും അറസ്റ്റ് രേഖ പ്പെടുത്തിയത്.


ഇന്നലെ പകൽ കസ്റ്റഡിയിലെടു ൽ നാല് പേരേ യും സിറ്റി പോലീ കമ്മിഷണർ ആർ.ഇളങ്കോ, അ ഡീഷണൽ എസ്പി പ്രിൻസ് അബ്രഹാം എന്നിവരുടെ നേതൃത്വ ത്തിലുള്ള പോലീസ് സംഘമാണ് ചോദ്യം ചെയ്തത്. നാല് പേര ടങ്ങുന്ന സംഘമാണ് ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയതെ ന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം. ഓപ്പറേഷൻ നടത്തിയ നാല് പേരേയും അന്വേഷണ സംഘം തിരിച്ചറിഞ്ഞു

ഇവരെ പിടികൂടാൻ പോലീസ് വിവിധ മേഖലകളിൽ റെയ്ഡ് നടത്തി വരികയാണ്. കൊലപാതകം നടന്ന് 27 മണിക്കൂറിനുള്ളി ൽ നാല് പ്രതികളുടെ അറസ്റ്റാണ് ഇപ്പോൾ പോലീസ് രേഖപ്പെടു ത്തിയിട്ടുള്ളത്. നിലവിൽ കസ്റ്റഡിയിലുളള മൂന്ന് പേരെ കൂടി പോലീസ് ചോദ്യം ചെയ്തു വരികയാണ്. കൊലപാതകത്തിനു ശേ ഷം തുടർന്നിങ്ങോട്ട് അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാത്തത് പോലീസിനും ഒപ്പം ജനങ്ങൾക്കും നേരിയ ആശ്വാസം നൽകിയിട്ടുണ്ട്.

സംഘർഷ മേഖലയിൽ പോലീസ് ശക്തമായ കാവൽ തുടരുക യാണ്. കൊലപാതകം നടന്ന സ്ഥലത്തും പരിസര പ്രദേശങ്ങളി ലും ഇന്നലെ ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും പരി ശോധന നടത്തി. സംഭവ സ്ഥലത്ത് കണ്ടെടുത്ത വാളും ഇരുമ്പ് ദ ണ്ഡപം വിദഗ്ധ പരിശോധനക്കായി ഫോറൻസിക് ലാബിലേക്ക യച്ചതായി പോലീസ് പറഞ്ഞു.



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

82RK00WYIN LENOVO IdeaPad 3 15IAU7 malayalam-latest-news.blogspot.com

82K101LJIN Lenovo IdeaPad Gaming 3 15IHU6

LENOVO IdeaPad 1 15AMN7 82VG00KTIN malayalam-latest-news.blogspot.com

82VG00ERIN IdeaPad 1 15AMN7 38499 ₹ malayalam-latest-news.blogspot.com

82V7009BIN IdeaPad 1 15IGL7 malayalam-latest-news.blogspot.com