Malayalam latest news
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും “ഓടിളക്കി രക്ഷപ്പെട്ട 17 കാരിയെ മൂന്നു ദിവസമായിട്ടും കണ്ട ത്താനായില്ല. ഒരാഴ്ചക്കിടെ നാലാമത്തെ അന്തേവാസിയാണ് കു തിരവട്ടത്തു നിന്ന് ചാടിപ്പോയത്.
മറ്റ് മൂന്നുപേരെ പിടികൂടാൻ കഴിഞ്ഞെങ്കിലും ഇവർക്കായുള്ള തി രച്ചിൽ തുടരുകയാണ്. മാനസികനിലതെറ്റിയ പെൺകുട്ടിയായ തിനാൽ തന്നെ ഇവർ പുറത്തിറങ്ങിയാലുണ്ടാകുന്ന അപകടം ഏ റെയാണ്. എന്നാൽ പോലീസും വിവിധ സംഘടനകളും കിണഞ്ഞ് ശ്രമിച്ചിട്ടും കണ്ടെത്താൻ കഴിയാത്തത് വലിയ വിവാദത്തിലേക്കാണ് നയിക്കുന്നത്.
അഞ്ചാം വാർഡിലെ അന്തേവാസിയാണ് കഴിഞ്ഞ ദിവസം പു ലർച്ചെ ചാടിയത്. സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.. ഉയരം കുറഞ്ഞ മേൽക്കൂരയിലേ ക്ക് ഗ്രിൽ വഴി കയറിയാണ് ഓട് പൊളിച്ചു പുറത്തുകടന്നത്. ഈ സംഭവത്തിന് തലേന്ന് ശുചിമുറിയുടെ വെന്റിലേഷൻ തകർത്ത് രക്ഷപ്പെട്ട ഇരുപത്തിയൊന്നുകാരനെ ഷൊർണ്ണൂർ റെയിൽവേ സ്റ്റേ ഷനിൽനിന്ന് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയായിരുന്ന പെൺകുട്ടിയുടെ രക്ഷപ്പെടൽ
ഫെബ്രുവരി പതിനാലിന് ഒരു പുരുഷനും സ്ത്രീയും ഒരേ ദിവ സം വ്യത്യസ്ത രീതിയിൽ ആശുപത്രിയിൽ നിന്നും പുറത്തു കട ന്നിരുന്നു.5,6 വാർഡുകളിലെ അന്തേവാസികളാണ് പുറത്തു കട ന്നത്. ഇവർ രണ്ടുപേരും 24 മണിക്കൂറിനകം പിടിയിലായി. എന്നാൽ.ൽ പെൺകുട്ടിയെ കുറിച്ച് ഒരു വിവരവുമില്ല.
അതേസമയം കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേ ന്ദ്രത്തിൽ നിരന്തരം സുരക്ഷാ വീഴ്ച റിപ്പോർട്ട് ചെയ്യുന്നപ്പെടുന്ന സാഹചര്യത്തിൽ അടിയന്തര ഇടപെടലുമായി ഹൈക്കോടതി രം ഗത്തെത്തി. അടിയന്തരമായി ജീവനക്കാരെ നിയമിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.
എട്ട് ജീവനക്കാരെ ഉടൻ നിയമിക്കണമെന്നാണ് നിർദേശം. നി യമന പുരോഗതി മറ്റന്നാൾ അറിയിക്കണമെന്നും അറിയിച്ചിട്ടുണ്ട്. പകലും രാത്രിയും നാല് വീതം സുരക്ഷാ ജീവനക്കാർ വേണമെ ന്നും കോടതി പറഞ്ഞു. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തി ൽ നടന്ന കൊലപാതകവും പിന്നാലെ ഇവിടെ നിന്ന് അന്തേവാ സികൾ ചാടിപ്പോകുന്നത് പതിവായ സാഹചര്യത്തിലുമാണ് ഹൈ ക്കോടതി ഇടപെടൽ.
 
 
 
 
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ