ISL-കളി ഇനി കാര്യമാകും...
കേരള ബ്ലാസ്റ്റേഴ്സി ന്റെ അതിനിർണായക പോരാട്ട ദിനങ്ങൾക്ക് ഇന്ന് തുടക്കം. ഇന്ന് നടക്കുന്ന മത്സരത്തിൽ എ ടികെ മോഹൻ ബഗാനാണ് കൊമ്പന്മാരുടെ എതിരാളികൾ. വാസ്കോയിലെ തിലക്മെ താനിൽ രാത്രി 7.30നാണ് തീ പാറും പോരാട്ടം. ബ്ലാസ്റ്റേഴ്സും മോഹൻ ബഗാനും അടക്കം ഒപത് ടീമുകൾക്ക് സെമി സാധ്യ ത നിലനിൽക്കുന്നു. അതുകൊണ്ട് ഓരോ ടീമും ജീവന്മരണ പോരാട്ടം കാഴ്ചവയ്ക്കുമെന്നു റപ്പ്. ഐഎസ്എൽ ചരിത്രത്തി ൽ ലീഗ് റൗണ്ടിലെ അവസാന ക്വാർട്ടർ ഇത്രയും ഉദ്വേഗജനക മാകുന്നത് ഇതാദ്യം.
2021-22 സീസൺ ഉദ്ഘാടന മത്സരം ബ്ലാസ്റ്റേഴ്സും എടികെ മോഹൻ ബഗാനും തമ്മിലായി രുന്നു. അന്ന് 4-2ന് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു. അന്നത്തെ മ ത്സരത്തിൽ പരിക്കേറ്റ് പുറത്തായ മലയാളി രാഹുൽ ഇതുവരെ കളത്തിൽ തി രിച്ചെത്തിയിട്ടില്ല. ഈസ്റ്റ് ബംഗാളിനെതിരായ കഴിഞ്ഞ മത്സ രത്തിൽ രാഹുൽ സബ്സ്റ്റിറ്റ്യൂഷൻ ലിസ്റ്റിലുണ്ടായിരുന്നു. സീസണിലെ നാല് മഞ്ഞ കാർഡിലൂടെ ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിൽ സസ്പെൻഷൻ നേരിട്ട ബ്ലാസ്റ്റേ ഴ്സ് പ്രതിരോധക്കാരായ ഹർ മൻജോത് ഖബയും മാർകോ ലെസ്കോവിച്ചും ഇന്നു തിരി ച്ചെത്തും.
തുടർച്ചയായ 11 മത്സരങ്ങളി ൽ അപരാജിത കുതിപ്പ് നടത്തി യാണ് ബഗാൻ ഇന്ന് ബ്ലാസ്റ്റേഴ്സിനെതിരേ ഇറങ്ങുന്നത്. ബ്ലാസ്റ്റേഴ്സിന്റെ ഗോവയിലെ ഹോം ഗ്രൗണ്ടായ വാസ്കോയി ലെ തിലക് മൈതാനത്താണ് ഇന്നത്തെ മത്സരം സീസണിൽ തിലകിൽ ഒരു തോൽവി മാത്ര മാണ് ബ്ലാസ്റ്റേഴ്സ് വഴങ്ങിയ തെന്നത് ശ്രദ്ധേയം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ