ISL-രാഹുൽ തിരിച്ചെത്തും
പരിക്കിന്റെ പിടിയിലായ മലയാളി താരം രാ ഹുൽ വൈകാതെ ടീമിലേക്ക് മടങ്ങി എത്തുമെന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമിനോവിച്ച് വ്യക്തമാക്കി. ജംഷഡ്പു രിനെതിരായ മത്സരത്തിൽ രാഹുൽ കളിക്കുമോ എന്നതു സംബന്ധിച്ച് വ്യക്തമായ മറുപടി അദ്ദേഹം നൽകിയില്ല. വൈകാതെ രാഹുൽ തിരിച്ചെത്തും ടീമിന് അതൊരു അധിക ആയുധമാകും- ജം ഷഡ്പുരിനെതിരായ മത്സരത്തിനു മുന്നോടിയായി നടന്ന വെർ ച്വർ പത്രസമ്മേളനത്തിൽ വുകോമിനോവിച്ച് പറഞ്ഞു.
അടുത്ത സീസണിലും കേരള ബ്ലാസ്റ്റേഴ്സിൽ തുടരാൻ സാധി ക്കുമെന്നാണ് വിശ്വാസമെന്ന് വുകോമിനോവിച്ച് വ്യക്തമാക്കി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ