ISL രണ്ടാം സ്ഥാനത്തിനായി കൊമ്പുകോർക്കൽ...
കേരള ബ്ലാസ്റ്റേഴ്സ് X ജംഷഡ്പുർ എഫ്സി പോരാട്ടം
ഇന്ത്യൻ സൂപ്പർ ലീഗിൽ രണ്ടാം സ്ഥാനം നിലനിർത്താൻ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ജംഷഡ്പൂർ എച്ച് ഫ്സിയുമായി കൊമ്പുകോർക്കും. ആദ്യ നാലിൽനിന്ന് പിന്തള്ളപ്പെട്ട ജം ഷഡ്പുർ രണ്ടാം സ്ഥാനം ലക്ഷ്യമിട്ടാ ണ് ഇന്ന് കളത്തിലിറങ്ങുക. ജിഎംസി അത്ലറ്റിക് സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് തീപാറും പോരാട്ടം. സീസണിൽ നേരത്തേ ഇരു ടീമുകളും ഏറ്റു മുട്ടിയപ്പോൾ ഓരോ ഗോൾ വീതമടി ച്ച് മത്സരം സമനിലയിൽ പിരിഞ്ഞിരുന്നു.
13 മത്സരങ്ങളിൽ 23 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേ ഴ്സ്. ഇത്രയും മത്സരങ്ങളിൽ 22 പോ യിന്റുമായി ജംഷഡ്പൂർ അഞ്ചാം സ്ഥാനത്തു നിൽക്കുന്നു. ഹൈദരാ
ബാദ് എഫ്സിക്കെതിരെ എടി കെ മോഹൻ ബഗാൻ നേടിയ വിജയ ത്തോടെയാണ് ജംഷഡ്പുർ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.
ജയിച്ചാൽ ജംഷഡ്പുരിന് ബ്ലാസ്റ്റേ ഴ്സിനെ പിന്തള്ളി രണ്ടാം സ്ഥാനത്ത് എത്താം. ബ്ലാസ്റ്റേഴ്സ് ജയിച്ചാൽ 26 പോയിന്റുമായി ഒന്നാം സ്ഥാനക്കാരാ യ ഹൈദരാബാദ് എഫ്സിക്ക് ഒപ്പമെ ത്താം. ഗോൾ ശരാശരിയിൽ പിന്നിലാ യ ബ്ലാസ്റ്റേഴ്സ് രണ്ടാം സ്ഥാനത്ത് ത ന്നെ തുടരും, സമനിലയാണെങ്കിൽ ൽ ഇ രു ടീമുകളുടെയും നിലവിലെ സ്ഥാന ങ്ങളിൽ മാറ്റമുണ്ടാകില്ല.
Wonderful
മറുപടിഇല്ലാതാക്കൂ