നെടുമ്പാശേരിയിൽ വീണ്ടും സ്വർണവേട്ട
27 ലക്ഷത്തിന്റെ സ്വർണം പിടികൂടി
നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട.
രണ്ട് യാത്രക്കാരിൽ നിന്നായി 27 ലക്ഷം രൂപ വില വരുന്ന 600 ഗ്രാം സ്വർണമാണ് കസ്റ്റംസ് എ യർ ഇന്റലിജൻസ് വിഭാഗം പിടിച്ചെടുത്തത്.
ഇന്നു പുലർച്ചെ ഗോ എയർ വിമാനത്തിൽ ദുബായിൽ നി ന്നും എത്തിയ മലപ്പുറം സ്വദേശി സബിയ 350 ഗ്രാം സ്വർണമാണ് കടത്താൻ ശ്രമിച്ച് പിടിയിലായ ത്. ഇവർ രണ്ട് കുട്ടികളോടൊപ്പമാണ് എത്തിയത്. ഇതിൽ ഒരു കുട്ടിയുടെയും സബിയയുടെ യും വസ്ത്രത്തിനടിയിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. അൽ ജസീറ വിമാനത്തിൽ കുവൈറ്റി ൽനിന്നും എത്തിയ കണ്ണൂർ സ്വ ദേശി യൂനസിൽ നിന്നും 250 ഗ്രാം സ്വർണമാണ് പിടികൂടിയത്. ഇ യാളും വസ്ത്രത്തിനകത്താണ് സ്വർണം ഒളിപ്പിച്ചിരുന്നത്.
ഇന്നലെ മൂന്ന് യാത്രക്കാരിൽ നിന്നായി 1,03 കോടി രൂപ വില വ രുന്ന സ്വർണം കസ്റ്റംസ് പിടികൂ ടിയിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ